mohanlal new film

മോഹന്‍ലാലിന്റെ മുഖത്തു നോക്കി നിങ്ങള്‍ ആരാണെന്ന് ചോദിച്ച നടിക്ക് ഇപ്പോള്‍ താരത്തിനോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ്.

മമ്മൂട്ടി ചിത്രമായ കസബയിലെ നായികമാരിലൊരാളായ നേഹ സ്‌കസേനയാണ് മോഹന്‍ലാലിന്റെ മുഖത്തു നോക്കി നിങ്ങളുടെ പേരെന്താണെന്ന് ചോദിച്ച കക്ഷി.

‘വെള്ളിമൂങ്ങ’യ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നേഹ ലാലിനൊപ്പം കഥാപാത്രമാകുന്നത്.

എട്ട് വര്‍ഷം മുന്‍പത്തെ ഒരു അനുഭവം ഫെയ്‌സ്ബുക്കിലൂടെ നേഹ പങ്കുവെച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം:

‘അന്ന് ഞാന്‍ ദുബൈയിലെ ഹോട്ടല്‍ വ്യവസായമേഖലയില്‍ ജോലി ചെയ്യുകയാണ്. ഒരിക്കല്‍ നൈറ്റ് ഷിഫ്റ്റിന്റെ സമയത്ത് ഒരാളെ കണ്ടു. ‘എക്‌സ്‌ക്യൂസ് മി സര്‍’ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, നിങ്ങളുടെ പേര് എന്തെന്ന് പറയുമോ? ഏത് മുറിയിലാണ് നിങ്ങള്‍ താമസിക്കുന്നത്? എന്റെ ജോലിയുടെ ഭാഗമായാണ് ഇതെല്ലാം ചോദിക്കുന്നതെന്ന് മനസിലാക്കിയ അദ്ദേഹം വിനയത്തോടെയാണ് മറുപടി നല്‍കിയത്. പിന്നീടാണ് പ്രമുഖ തെന്നിന്ത്യന്‍ സിനിമാതാരത്തോടാണ് ഞാന്‍ പേര് ചോദിച്ചതെന്നും ‘ലാലേട്ടന്‍’ എന്നാണ് സ്‌നേഹത്തോടെ എല്ലാവരും അദ്ദേഹത്തെ വിളിക്കുന്നതെന്നുമൊക്കെ അറിഞ്ഞത്. പിറ്റേന്ന് കാലത്ത് ഞാന്‍ അദ്ദേഹത്തിനടുത്തേക്ക് ഓടി. ഓട്ടോഗ്രാഫ് വാങ്ങി.

പക്ഷേ വലിയ ഭാഗ്യം അതൊന്നുമല്ല, ലാലേട്ടനുമൊത്ത് അഭിനയിക്കാന്‍ അവസരം കൈവന്നിരിക്കുകയാണ്. അടുത്ത മലയാളം പ്രോജക്ട് അദ്ദേഹവുമൊത്താണ്. എനിക്കുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല. മമ്മൂട്ടി സാറിനും മോഹന്‍ലാല്‍ സാറിനുമൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചു. ഇതില്‍ക്കൂടുതല്‍ എന്താണ് ദൈവത്തോട് ചോദിക്കാനുള്ളത്?’

Top