മോഹന്‍ലാല്‍ ചിത്രം വില്ലന്‍ തെലുങ്കിലേയ്ക്ക്

മോഹന്‍ലാലും വിശാലും കേന്ദ്രകാഥാപാത്രമായി എത്തിയ ചിത്രമാണ് വില്ലന്‍. ഇപ്പോള്‍ ചിത്രം തെലുങ്കിലേക്ക് മൊഴിമാറ്റുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത വില്ലന്‍ എന്ന ചിത്രം രണ്ട് വര്‍ഷത്തിന് ശേഷമാണ് തെലുങ്കിലേയ്ക്ക് മൊഴിമാറ്റുന്നത്.പുലി ജുദ്ധം എന്ന പേരിലാണ് ചിത്രം തെലുങ്കിലേക്ക് മൊഴിമാറ്റുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആയിരുന്നു മോഹന്‍ലാലിന്റെ നായിക.ഹന്‍സിക മോട്ടുവാണി, രാശി ഖന്ന എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു.

ജനത ഗാരേജ് എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ തെലുങ്ക് സിനിമാ പ്രേഷകരുടെ പ്രിയതാരമാകുന്നത്. അതിനുശേഷം മനമാന്ത എന്ന ചിത്രത്തിലും താരം അഭിനയിച്ചു. തെലുങ്കിലെ മോഹന്‍ലാലിന്റെ മാര്‍ക്കറ്റ് വാല്യു കണക്കിലെടുത്ത് പുലിമുരുകന്‍, ഒപ്പം തുടങ്ങിയ ചിത്രങ്ങളും തെലുങ്കിലേയ്ക്ക് മൊഴിമാറ്റിയിരുന്നു.

Top