മോഹൻലാൽ ചിത്രം ‘വെളിപാടിന്റെ പുസ്തകത്തിന്റെ’ ടീസര്‍ പുറത്ത് എത്തി

മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന വെളിപാടിന്റെ പുസ്തകത്തിന്റെ ടീസര്‍ എത്തി.

ചിത്രത്തിലെ മോഹന്‍ലാലിന്റെ രണ്ട് ഗെറ്റപ്പുകളും ടീസറിലുണ്ട്.

ഫേസ്ബുക്കിലൂടെ മോഹൻലാൽ തന്നെയാണ് ടീസര്‍ പുറത്ത് വിട്ടത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.

അങ്കമാലി ഡയറീസിലൂടെ പ്രേക്ഷക പ്രീതി നേടിയ രേഷ്മ അന്ന രാജനാണ് നായിക.

ഷാൻ റഹ്മാനാണ് സംഗീതം. വിഷ്ണു ശർമ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ കഥ ബെന്നി പി നായരമ്പലത്തിന്റേതാണ്

Top