‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിന്റെ റിലിസിങ് തിയതി പ്രഖ്യാപിച്ച് ഇന്ദ്രജിത്ത്

ഞ്ജു വാര്യരും ഇന്ദ്രജിത്തും ഒന്നിക്കുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിന്റെ റിലിസിങ് തിയതി പ്രഖ്യാപിച്ചു. ചിത്രം വിഷു റിലീസായെത്തുമെന്ന് നടന്‍ ഇന്ദ്രജിത്ത് ഫേസ്ബുക്കിലൂടെ അറിയിച്ചു.

സുനീഷ് വാരനാടിന്റെ രചനയില്‍ സാജിദ് യഹിയ സംവിധാനം ചെയ്യുന്ന മോഹന്‍ലാലില്‍ സലിംകുമാര്‍ മറ്റൊരു പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്. മൈന്റ് സെറ്റ് മൂവീസിന്റെ ബാനറില്‍ ടി. അനില്‍കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഷാജികുമാറാണ്. ടോണി ജോസാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഫുള്‍ ഓണ്‍സ്റ്റുഡിയോ ഫ്രെയിംസാണ് തിയേറ്ററുകളിലെത്തിക്കുന്നത്.

Top