ഒടിയനെ കാണാന്‍ ഓണം വരെ കാത്തിരിക്കണം ; റിലീസ് തീയതി വീണ്ടും മാറ്റി

mohan-lal

മോഹന്‍ലാല്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ഒടിയൻ കാണണമെങ്കിൽ ആരാധകർ ഓണം വരെ കാത്തിരിക്കണം. ഒടിയൻ ചിത്രത്തിന്റെ റിലീസിംഗ് നീട്ടിയതാണ് ഈ കാത്തിരിപ്പിന് കാരണം.

പ്രകാശ് രാജ് ഉള്‍പ്പടെയുള്ള താരങ്ങളുടെ ഡേറ്റ് പ്രശ്‌നം വന്നതിനാലാണ് തീയതി മാറ്റിയത്. ഫെബ്രുവരി ഒന്നാംതിയതി വീണ്ടും ചിത്രീകരണം പുനരാരംഭിക്കാനാണ് പദ്ധതി. ഫെബ്രുവരിയില്‍ ഒറ്റ ഷെഡ്യൂളില്‍ തന്നെ സിനിമ ചിത്രീകരണം പൂര്‍ത്തിയാവുമെന്ന് ഒടിയന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി.

നേരത്തെ മാർച്ച് 30ന് ഒടിയൻ എത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ചിത്രീകരണം നീണ്ടതും ഗ്രാഫിക്‌സ് വര്‍ക്കുകള്‍ കാരണവും ഒടിയൻ ഓണത്തിനാണ് എത്തുന്നതെന്നാണ് സംവിധായകൻ അറിയിച്ചത്.

Top