മോഹന്‍ലാല്‍ ചിത്രം നീരാളി ഈദ് റിലീസായി തിയേറ്ററുകളിലെത്തില്ല

neerali

ദ് റിലീസായി തിയേറ്ററുകളിലെത്താനിരുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചിരിക്കുകയാണെന്ന് സൂചന. നിപ വൈറസ് ഭീതി മൂലം പൊതുകൂടിച്ചേരലുകള്‍ ഒഴിവാക്കുന്നതാണ് പ്രധാന കാരണം. ഇതിനൊപ്പം ഒരു മാസം നീണ്ടുനില്‍ക്കുന്ന ഫുട്‌ബോള്‍ ലോകകപ്പും വടക്കന്‍ കേരളത്തില്‍ ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുമെന്ന വിലയിരുത്തലാണ് റിലീസ് മാറ്റിവെയ്ക്കാന്‍ ഇടയാക്കിയത്.

ഓഗസ്റ്റില്‍ ഏറെക്കാലമായി മോഹന്‍ലാല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒടിയനും എത്തുന്നതിനാല്‍ നീരാളിയുടെ പുതിയ റിലീസ് ഡേറ്റ് ഏതെന്നത് ആരാധകരില്‍ ആശങ്ക ഉണര്‍ത്തുന്നതാണ്. നേരത്തേ പൃഥ്വിരാജ് ചിത്രം മൈ സ്റ്റോറിയുടെ റിലീസും മാറ്റിയേക്കുമെന്ന് സംവിധായിക റോഷ്‌നി ദിനകര്‍ സൂചിപ്പിച്ചിരുന്നു.

Top