‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ റിലീസ് ക്രിസ്മസിന്‌

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’.പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ പൂര്‍ത്തിയായി. ചിത്രം 2020 വിഷു റിലീസായാകും തിയറ്ററുകളിലെത്തുക എന്നാണ് നേരത്തേ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ വര്‍ഷം തന്നെ ക്രിസ്മസ് റിലീസായി ചിത്രം എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഫേസ്ബുക്ക് ലൈവ് അഭിമുഖത്തിനിടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പം ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് മഞ്ജുവാര്യരാണ്.മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവാണ് .പ്രണവിന്റെ നായികയായി കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കല്യാണിയുടെ ആദ്യ ചിത്രമാണിത്.കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ മറ്റൊരു നായിക. സംവിധായകന്‍ ഫാസില്‍, മധു, സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, പരേഷ് രവാള്‍, സിദ്ദിഖ്, മുകേഷ്, പ്രഭു എന്നിവരും ചിത്രത്തില്‍ പ്രാധാന വേഷങ്ങളില്‍ എത്തുന്നു.

Top