ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിൽ മാപ്രാണം വർക്കിയായി സലീം കുമാർ; ക്യാരക്ടർ പോസ്റ്റർ കാണാം

മോഹൻലാൽ നീണ്ട 31 വർഷങ്ങൾക്കു ശേഷം തൃശൂർ ഭാഷയുമായി എത്തുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുടെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. സലീംകുമാറിന്റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവിട്ടത്.മാപ്രാണം വർക്കി എന്ന കഥാപാത്രമായാണ് സലീംകുമാർ എത്തുന്നത്.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജിബി ജോജുവാണ് ചിത്രം തിരക്കഥയെുതി സംവിധാനം ചെയ്തിരിക്കുന്നത്.

സിനിമയിൽ മോഹൻലാൽ ഇരട്ട വേഷത്തിൽ എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. അച്ഛന്റെയും മകന്റെയും കഥാപാത്രങ്ങളെയാണ് മോഹൻലാൽ അവതരിപ്പിക്കുക. ഹണി റോസാണ് ചിത്രത്തിലെ നായിക.

പത്മരാജന്റെ തൂവാനത്തുമ്പികളിലാണ് ഒരു മോഹൻലാൽ കഥാപാത്രം ഇതിനുമുൻപ് തൃശൂർ ഭാഷ സംസാരിച്ചത്.ഇട്ടിമാണിയിൽ മോഹൻലാലിനൊപ്പം ഹണി റോസ്, സിദ്ദിഖ്, സലിംകുമാർ, വിനുമോഹൻ, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമൾ ശർമ്മ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Top