mohanlal manju warrier film shooting started

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു.

മഞ്ജു വാര്യര്‍ നായികയായെത്തുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം ഹന്‍സിക സുപ്രധാന വേഷത്തിലെത്തുന്നു.

പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്ന ചിത്രം സൂപ്പര്‍ ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കുമെന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.
പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലായിരുന്നു ചിത്രത്തിന്റെ പൂജ. മാര്‍ച്ച് 17 മുതല്‍ മഞ്ജു വാര്യറും 5 മുതല്‍ മോഹന്‍ലാലും ചിത്രീകരണത്തില്‍ പങ്കെടുക്കും.

തമിഴ് നടന്‍ വിശാലും തെലുങ്ക് നടന്‍ ശ്രീകാന്തും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
തിരുവനന്തപുറത്തെ ഷൂട്ടിങ്ങിനു ശേഷം എറണാകുളത്തും സിനിമയുടെ ചിത്രീകരണം നടക്കും

Top