ലോകസിനിമയില്‍ തന്നെ ഒന്നാമതായിരിക്കും മോഹന്‍ലാലിന്റെ പേരെന്ന് മല്ലിക സുകുമാരന്‍

mohanlal-mallika

മോഹന്‍ലാലിന്റെ കടുത്ത ആരാധികയുടെ കഥ പറയുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തെ കുറിച്ചും സൂപ്പര്‍ സ്റ്റാറിനെ കുറിച്ചും പറയുകയാണ് മല്ലിക സുകുമാരന്‍. സിനിമയുടെ ചരിത്രം എഴുതുമ്പോള്‍ ലോകസിനിമയില്‍ തന്നെ ഒന്നാമതായിരിക്കും മോഹന്‍ലാലിന്റെ പേരെന്നാണ് മല്ലിക സുകുമാരന്‍ പറയുന്നത്.

ഞാന്‍ മോഹന്‍ലാലിനെ ലാലു എന്നാണ് വിളിക്കാറ്. ആറാം ക്ലാസ് മുതല്‍ എന്റെ ലാലുവിനെ സ്‌കൂളില്‍ കൊണ്ടുവിട്ട ചേച്ചിയാണ് ഞാന്‍. മക്കളോട് പറയാറുള്ളത്, ലാലുവിനെ കണ്ടു പഠിക്കണമെന്നാണ്. എന്നും എല്ലാവരോടും ഒരുപോലെ പെരുമാറുന്ന ലാലു മനുഷ്യസ്‌നേഹവും ഗുരുത്വവും ഉള്ളയാളാണ്, മോഹന്‍ലാല്‍ എന്ന ചിത്രത്തില്‍ എന്റെ മകന്‍ ഇന്ദ്രജിത്ത് അഭിനയിച്ച് എന്ന് പറയുമ്പോള്‍ അത് വലിയ കാര്യമാണ്. ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്ന മഞ്ജുവിന്റെ കൂടെയാകുമ്പോള്‍ വലിയ സന്തോഷമുണ്ട്, മല്ലിക സുകുമാരന്‍ വ്യക്തമാക്കുന്നു.

Top