മോഹന്‍ലാല്‍ ചിത്രം നീരാളി ; ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കാണാം

mohanlal neerali

മോഹന്‍ലാല്‍ നായകനായെത്തുന്ന നീരാളിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

‘യാത്ര തുടര്‍ന്നേ മതിയാവൂ ! രക്ഷകന്റെ ദേവകരങ്ങള്‍ എന്നെ ഉയര്‍ത്തും. അഴിയുംതോറും മുറുകുന്ന നീരാളി പിടുത്തത്തില്‍ നിന്ന് രണ്ടിലൊന്നായ വിജയത്തെ ഞാന്‍ പുണരും. ബിലീവ് മീ … ദിസ് ഈസ് സണ്ണി ജോര്‍ജ്ജ്’ മോഷന്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തു കൊണ്ട് ലാല്‍ കുറിച്ചു.

നാദിയ മൊയ്തുവാണ് നായിക. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് നീരാളി. പാര്‍വതി നായര്‍, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

നവാഗതനായ സാജു തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നതാണ്. ദസ്‌തോല, എസ്ആര്‍കെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മയുടെ ആദ്യ മലയാളചിത്രമാണ് നീരാളി. അജോയ് തന്നെയാണ് എഡിറ്ററും. മുംബൈ, പൂനെ, സത്താറ, മംഗോളിയ, തായ്‌ലാന്‍ഡ് എന്നിവിടങ്ങളിലാണ് നീരാളി ചിത്രീകരിച്ചത്. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ‘നീരാളി’ നിര്‍മ്മിക്കുന്നത്.

Top