ലാലിന്റെ മഹാഭാരതത്തിലേക്ക് മമ്മൂട്ടി ഇല്ല, ബോളിവുഡില്‍ പുതിയ മഹാഭാരതം വരുന്നു ?

യിരം കോടി മുടക്കി ബി.ആര്‍ ഷെട്ടി നിര്‍മ്മിക്കുന്ന മഹാഭാരതത്തില്‍ നടന്‍ മമ്മൂട്ടി അഭിനയിക്കില്ല.

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഭീമനിലൂടെ പറയുന്ന മഹാഭാരതകഥയില്‍ ശക്തമായ വേഷമായിരുന്നു മമ്മൂട്ടിക്കായി അണിയറ പ്രവര്‍ത്തകര്‍ കണ്ടു വച്ചിരുന്നത്.

എന്നാല്‍ എത്ര ശക്തമായ വേഷമായാലും അഭിനയിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് താരമെന്നാണ് സൂചന.

മലയാള സിനിമയില്‍ ഇപ്പോള്‍ രൂപം കൊണ്ട മമ്മൂട്ടി – ദിലീപ് ചേരിയിലെ താരങ്ങളും ഓഫര്‍ വന്നാല്‍ നിരസിക്കാനുള്ള തീരുമാനത്തിലാണ്.

മലയാളത്തില്‍ നിന്ന് മോഹന്‍ലാലിന് പുറമെ മഞ്ജു വാര്യരും ശക്തമായ ഒരു കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.

മോഹന്‍ലാലിന് പ്രാമുഖ്യം കൊടുക്കുന്ന സിനിമയായതിനാല്‍ ഈ’ മഹാഭാരതത്തോട് ‘ സഹകരിക്കാന്‍ ബോളിവുഡിലെയും തെന്നിന്ത്യയിലെയും സൂപ്പര്‍ താരങ്ങള്‍ തയ്യാറായേക്കില്ലെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.

ഇതിനിടെ, ഒരു വടക്കന്‍ വീരഗാഥയില്‍ ചന്തുവിനെ നായകനാക്കിയ എം ടി, രണ്ടാംമൂഴം മഹാഭാരതമാകുമ്പോള്‍ എന്തൊക്കെ ‘തിരുത്തലുകള്‍ ‘ വരുത്തുമെന്ന കാര്യത്തിലും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ചരിത്രത്തെ വളച്ചൊടിക്കുകയോ, കഥാപാത്രങ്ങളുടെ അവതരണത്തില്‍ പോരായ്മകള്‍ ഉണ്ടാവുകയോ ചെയ്താല്‍ കടുത്ത തിരിച്ചടി ഉറപ്പാണ്.

സിനിമയെ സിനിമയായി കാണാന്‍ ‘മഹാഭാരതത്തിന്റെ ‘ കാര്യത്തില്‍ പ്രേക്ഷകര്‍ തയ്യാറാകില്ല എന്നതിനാല്‍ സംവിധായകന് മുന്നിലും തിരക്കഥാകൃത്തിന് മുന്നിലും വെല്ലുവിളികള്‍ ഏറെയാണ്.

ഇതിനിടെ മഹാഭാരതം സ്വപ്ന പദ്ധതിയായി വളരെ മുന്‍പ് തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞ ബാഹുബലി സംവിധായകന്‍ രാജമൗലിയെയും ഷാരൂഖ് ഖാനെയും മുന്‍നിര്‍ത്തി മറ്റൊരു മഹാഭാരതം ആരംഭിക്കുന്നതിനുള്ള നീക്കങ്ങളും അണിയറയില്‍ തകൃതിയായി നടക്കുന്നുണ്ട്. മുംബൈ ആസ്ഥാനമായ നിര്‍മ്മാണ കമ്പനിയാണ് ഇതിനു പിന്നിലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ഹോളിവുഡില്‍ ചരിത്ര കഥകള്‍ സിനിമയാക്കി പരിചയമുള്ള പ്രമുഖ കമ്പനിയുടെ സഹായത്തോടെ അന്താരാഷ്ട്ര വിപണി ലക്ഷ്യമാക്കി മഹാഭാരതമൊരുക്കാനാണ് നീക്കം. ഇതിനു വേണ്ടി 5000 കോടി വരെ മുടക്കാന്‍ തയ്യാറാണത്രെ.

മഹാഭാരത പദ്ധതി ഉപേക്ഷിച്ചിട്ടില്ലന്ന് രാജമൗലി തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് ഇതിനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ കഴിയുന്നതല്ല.

Top