മോഹൻലാൽ- എൽജെപി സിനിമ; 2023ൽ ചിത്രം ആരംഭിക്കും

മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഒരുങ്ങുന്നു. അടുത്ത വർഷം ജനുവരിയിലാണ് ചിത്രീകരണം ആരംഭിക്കുക. ആന്ധ്രപ്രദേശിന്റെ പശ്ചാത്തലത്തിൽ പ്രാദേശിക ​ഗു​സ്തിയാണ് സിനിമയുടെ പ്രമേയം എന്നും റിപ്പോർട്ടുകളുണ്ട്. നാടൻ ​ഗുണ്ടാ ​ഗെറ്റപ്പിലാകും മോഹൻലാൽ എത്തുക എന്നാണ് സൂചന. ജീത്തു ജോസഫ് ചിത്രം ‘റാം’ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും മോഹന്‍ലാല്‍-ലിജോ സിനിമ ആരംഭിക്കുക.

മമ്മൂട്ടി നായകനാകുന്ന ‘നൻപകൽ നേരത്ത് മയക്ക’മാണ് ലിജോയുടെ പുതിയ ചിത്രം. സിനിമയിൽ കള്ളൻ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്നും സൂചനകളുണ്ട്. മലയാളത്തിന്റെ രണ്ട് സൂപ്പർ സ്റ്റാറുകളുടെ വ്യത്യസ്ത ​ഗെറ്റപ്പ് ലിജോയുടെ സംവിധാനത്തിൽ കാണാൻ കഴിയുന്നതിന്റെ ആകാംക്ഷയിലാണ് എൽ ജെ പി ഫാൻസും മമ്മൂട്ടി-മോഹൻലാൽ ആരാധകരും. മോഹൻലാൽ സിനിമയുടെ മറ്റു വിവരങ്ങൾ പുറത്തു വന്നിട്ടില്ല. എൽജെപിയുടെ ‘ചുരുളി’ നിരൂപക ശ്രദ്ധ നേടിയ ചിത്രമായിരുന്നു. ചുരുളിക്ക് ശേഷം പ്രിയ സംവിധായകന്റെ അടുത്ത് സിനിമയ്ക്കായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.

 

Top