പുതുനിര സംവിധായകരില്‍, പറയുന്ന വിഷയങ്ങള്‍ കൊണ്ടും ആഖ്യാനശൈലി കൊണ്ടും തന്റേതായ വഴി വെട്ടിയ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം. അതുതന്നെയാണ് മലൈക്കോട്ടൈ വാലിബനെ നിലവില്‍ മലയാളത്തില്‍ ഏറ്റവും കാത്തിരിപ്പുള്ള ചിത്രമാക്കി മാറ്റിയത്. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ഒടുവിൽ ലിജോ- മോഹൻലാൽ കൂട്ടുകെട്ടിൽ സിനിമ പ്രഖ്യാപിച്ചപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ചെറിയ അപ്ഡേഷനുകൾ പോലും അവർ ആഘോഷമാക്കി. രണ്ട് ദിവസം മുമ്പെത്തിയ ഫസ്റ്റ് ലുക്ക് അപ്ഡേഷനും മോഹൻലാൽ ആരാധകർ ഏറ്റെടുത്തു. പിന്നീട് മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്. ഒടുവിൽ മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് എത്തി കഴിഞ്ഞു.
#MalaikottaiVaalibanFL Now Became the Most Retweeted First Look Poster from Mollywood ❤️
Smashed Previous Record in Just 55 Minutes !!
Lot more to go and Achieve..Together we will..🤗❤️@Mohanlal #Mohanlal #MalaikottaiVaaliban pic.twitter.com/aXHcR7TQxc
— Mohanlal Fans Club (@MohanlalMFC) April 14, 2023
യോദ്ധാവിന്റെ ലുക്കില്‍ കൈകളില്‍ വടവുമായി മുട്ടുകുത്തി അലറി വിളിക്കുന്ന ലുക്കാണ് പോസ്റ്ററിലെ മോഹൻലാലിന്. അഭ്യൂഹങ്ങൾ പോലെ ഒരു ഗുസ്തക്കാരൻ \ യോദ്ധാവിനെയോക്കെ ഫസ്റ്റ് ലുക്ക് ധ്വനിപ്പിച്ചു. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ എത്തിയ ഫസ്റ്റ് ലുക്ക് മിനിറ്റുകൾക്ക് ഉള്ളിൽ പ്രേക്ഷകർ ആഘോഷമാക്കി. സോഷ്യൽ മീഡിയ വാളുകളിൽ നീട്ടി വളർത്തിയ ചെമ്പൻ താടിയുമായെത്തിയ മോഹൻലാലിന്റെ ലുക്ക് നിറഞ്ഞു. 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ റി ട്വീറ്റ് ചെയ്യപ്പെട്ട മോളിവുഡ് സിനിമ പോസ്റ്റർ എന്ന ഖ്യാതിയും വാലിബൻ സ്വന്തമാക്കി. എന്തായാലും പ്രേക്ഷകരിൽ വാനോളം പ്രതീക്ഷ ഏറ്റിയിരിക്കുകയാണ് ഫസ്റ്റ് ലുക്ക് എന്ന് നിസംശയം പറയാം