‘Mohanlal-Lal Jose project will take time’

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകന്‍ ലാല്‍ ജോസ് ആദ്യമായി സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലുമായി കൈകോര്‍ക്കുന്നു. ലളിതമായ ഒരു കോമഡി കഥയുമായാണ് ലാല്‍ജോസിന്റെ വരവ്. ലാല്‍ ജോസിന്റെ തന്നെ ചാന്തുപൊട്ട്, സ്പാനിഷ് മസാല തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ ബെന്നി പി.നായരന്പലം ആണ് ഈ സിനിമയ്ക്കും സ്‌ക്രിപ്റ്റ് ഒരുക്കുന്നത്. മോഹന്‍ലാല്‍ നായകനായ ഛോട്ടാ മുംബയ് എന്ന സിനിമയ്ക്കും ബെന്നി ആയിരുന്നു കഥയൊരുക്കിയത്.

ഈ വര്‍ഷം രണ്ടു സിനിമകള്‍ ലാല്‍ ജോസ് ചെയ്യും എന്നാണ് അറിയുന്നത്. മോഹന്‍ലാലിനെ നായകനാക്കിയുള്ള സിനിമ കൂടാതെയുള്ള ചിത്രത്തിന് ശ്രീനിവാസനാണ് തിരക്കഥ എഴുതുന്നത്. ഇതില്‍ ഏതിന്റെ തിരക്കഥയാണോ ആദ്യം പൂര്‍ത്തിയാവുന്നത് ആ സിനിമ ആദ്യം ചെയ്യുമെന്നും ലാല്‍ജോസ് പറഞ്ഞു.

അതേസമയം, നിവിന്‍ പോളിയെ വച്ച് താനൊരു സിനിമ ചെയ്യുന്നുണ്ടെന്നും ലാല്‍ജോസ് വ്യക്തമാക്കി. ബോബിസഞ്ജയ് ആണ് ഈ സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. എന്നാല്‍, നിവിനും താനുമായുള്ള പ്രശ്‌നങ്ങളാണ് കഴിഞ്ഞ ഡിസംബറില്‍ തുടങ്ങേണ്ട സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാനാവാതെ പോയതെന്ന ആരോപണം ലാല്‍ തള്ളി. സിനിമ നീട്ടിവയ്ക്കാനുള്ള തീരുമാനം താനും നിവിനും ചേര്‍ന്ന് എടുത്തതായിരുന്നു. നിവിന് പകരം മറ്റൊരു നടനെ വച്ച് ഈ സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും ലാല്‍ പറഞ്ഞു.

Top