മലയാളത്തിലേക്ക് ചുവട് വെയ്ക്കാന്‍ ഒരുങ്ങി തെന്നിന്ത്യന്‍ താരം കിച്ച സുദീപ്

kichu-sudeep

ച്ച എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായി മാറിയ കിച്ച സുദീപ് മലയാളത്തിലേക്ക് എത്താന്‍ ഒരുങ്ങുന്നു. അജോയ് വര്‍മ്മയുടെ മോഹന്‍ലാല്‍ ചിത്രത്തിലൂടെയായിരിക്കും താരത്തിന്റെ മലയാള പ്രവേശനം. സുദീപിന്റെ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബൈയില്‍ പുരോഗമിക്കുകയാണ്. ഈ വര്‍ഷം റിലീസ് ചെയ്യുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രം ഇതായിരിക്കുമെന്നാണ് നിര്‍മ്മാതാവ് സന്തോഷ് ടി. കുരുവിള വ്യക്തമാക്കുന്നത്. പാര്‍വതി നായരാണ് ചിത്രത്തിലെ നായിക. ദിലീഷ് പോത്തന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.

നവാഗതനായ സാജു തോമസ് തിരക്കഥയെഴുതിയ ചിത്രത്തിന് ഇതു വരെയും പേരിട്ടിട്ടില്ല. പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകന്‍ സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിന്റെ ഛായാഹ്രണം നിര്‍വ്വഹിക്കുന്നത്.

Top