ദൃശ്യം 2 -ൽ മോഹൻലാൽ ജോയിൻ ചെയ്തു; ചിത്രങ്ങൾ പങ്കു വെച്ച് താരം

ഴു വർഷങ്ങൾക്കിപ്പുറം ജോർജ്ജുകുട്ടി ആകാൻ ഒരുങ്ങി മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ. 2013 -ൽ ജീത്തു ജോസഫ് സംവിധാനം ചെയ്ത് ബ്ലോക്ക്‌ ബസ്റ്റർ ആയി മാറിയ ചിത്രമായിരുന്നു ദൃശ്യം. മലയാള സിനിമയിൽ അതുവരെ ഉണ്ടായിരുന്ന ബോക്സ്‌ ഓഫീസ് റെക്കോർഡുകൾ പഴങ്കഥയാക്കിയ വിജയമായിരുന്നു ചിത്രത്തിന്റെത്. ചിത്രം പോലെ തന്നെ നായകനായ മോഹൻലാൽ അവതരിപ്പിച്ച ജോർജ്കുട്ടി എന്ന കഥാപാത്രവും ചർച്ചയായിരുന്നു.

ഏഴു വർഷങ്ങൾക്കിപ്പുറം ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ദൃശ്യം 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഈ മാസം 21ന് തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം നായകൻ മോഹൻലാലും ചിത്രത്തിൽ ജോയിൻ ചെയ്തിരിക്കുകയാണ്. താരം തന്നെയാണ് ഈ വാർത്ത പുറത്ത് വിട്ടത്.

കൊച്ചിയിലും തൊടുപുഴയിലുമായി ഒരുങ്ങുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്. ജീത്തു ജോസഫ്‌ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് സതീഷ് കുറുപ്പാണ്.

Top