ജിത്തു ജോസഫിന്റെ ചിത്രങ്ങളില്‍ മോഹന്‍ലാല്‍

മോഹന്‍ലാല്‍ ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ എത്തിയ ചിത്രമായ ദൃശ്യം വന്‍ വിജയമായിരുന്നു. പിന്നീട് ഇരുവരും ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഇപ്പോഴിതാ മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം നവംബറില്‍ ചിത്രീകരണം തുടങ്ങുമെന്നാണ് അറിയുവാന്‍ കഴിയുന്നത്.

ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കില്‍ അണിയിച്ചൊരുക്കുന്ന ജിത്തുജോസഫ് ചിത്രമാണിതെന്നും ചിത്രത്തില്‍ നായികയായി എത്തുന്നത് തമിഴിലെ ഒരു പ്രമുഖ താരം ആയിരിക്കും എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചിത്രം നിര്‍മ്മിക്കുന്നത് ആശിര്‍വാദ് ഫിലിംസ് തന്നെയായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. മോഹന്‍ലാലിന്റെ മകനായ പ്രണവ് മോഹന്‍ലാലിന്റെ ആദ്യചിത്രമായ ആദി സംവിധാനം ചെയ്തതും ജിത്തു ജോസഫ് തന്നെയായിരുന്നു.

Top