തൃശൂർകാരനായി മോഹന്‍ലാല്‍; ഇട്ടിമാണി: മേയ്ഡ് ഇന്‍ ചൈനയുടെ ഷൂട്ടിംഗ് അരംഭിച്ചു

ലൂസിഫറിന്റെ വന്‍വിജയത്തിന് ശേഷം മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രം ഇട്ടിമാണി: മേയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രം സംവിധാനം ചെയ്യുന്നത് ജിബിയും ജോജുവും ചേര്‍ന്നാണ്.

ചിത്രത്തില്‍ തൃശൂര്‍ക്കാരനായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. ഇട്ടിമാണി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത് തൃശൂര്‍ ചാലക്കുടിയിലാണ്.

നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷമാണ് തൃശൂര്‍ ഭാഷയില്‍ മോഹന്‍ലാല്‍ എത്തുന്നത്. തൂവാലതുമ്പികള്‍ എന്ന ചിത്രത്തിലെ ജയകൃഷണന്‍ എന്ന കഥാപാത്രത്തെ ഇരു കൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സിനിമയുടെ ഫസ്റ്റ്ലുക്ക് നേരത്തെ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു.

Top