രണ്ടാമൂഴത്തോടെ മോഹൻലാൽ അഭിനയ ജീവിതത്തോട് വിട പറയാൻ ഒരുങ്ങുന്നു . . !

Randamuzham, Mohanlal

കൊച്ചി: നടന്‍ മോഹന്‍ലാല്‍ അഭിനയ ജീവതത്തോട് വിട പറയാന്‍ ഒരുങ്ങുന്നതായി സൂചന.

മകന്‍ പ്രണവ് സിനിമയില്‍ സജീവമായതോടെ രംഗത്ത് നിന്നും മാറി നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ലാല്‍ അടുപ്പക്കാരോട് തുറന്നു പറഞ്ഞു കഴിഞ്ഞു.’സ്വരം നന്നാകുമ്പോള്‍ തന്നെ പാട്ടു നിര്‍ത്തുന്നതാണ്’ നല്ലതെന്നതാണ് അദ്ദേഹത്തിന്റെ നിലപാടത്രെ.

ഡ്രീം പ്രോജക്ടായ രണ്ടാം മൂഴത്തോടെ മുഖ്യധാരയില്‍ നിന്നും മാറി നില്‍ക്കാനാണ് ആലോചന.1000 കോടി മുതല്‍ മുടക്കില്‍ ബി.ആര്‍. ഷെട്ടി നിര്‍മ്മിക്കുന്ന രണ്ടാമൂഴം സംവിധാനം ചെയ്യുന്നത് ‘ഒടിയന്‍’ സംവിധായകന്‍ ശ്രീകുമാര മേനോനാണ്.

mahabharatham

ഹോളിവുഡിലെ വിവിധ സാങ്കേതിക പ്രവര്‍ത്തകര്‍ മഹാഭാരത കഥ പറയുന്ന രണ്ടാമൂഴത്തിനായി പ്രവര്‍ത്തിക്കാന്‍ ഇതിനകം ധാരണയായിട്ടുണ്ട്. ബി.ആര്‍. ഷെട്ടിയും ശ്രീകുമാരമേനോനും അടുത്തയിടെ ഹോളിവുഡില്‍ എത്തി പ്രമുഖരുമായി ചര്‍ച്ച നടത്തിയിരുന്നു.

ഭീമനായാണ് ലാല്‍ രണ്ടാമൂഴത്തില്‍ അഭിനയിക്കുന്നത്. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എല്ലാം തമിഴ്, തെലുങ്ക്, ബോളിവുഡ് സൂപ്പര്‍ താരങ്ങളാണ്.

ഇന്ത്യയിലെ വിവിധ ഭാഷകള്‍ക്ക് പുറമെ ഇംഗ്ലീഷിലും ചൈനീസ് ഭാഷയിലും വരെ നിര്‍മ്മിക്കുന്ന രണ്ടാമൂഴം ലാലിന് ഓസ്‌കര്‍ അവാര്‍ഡ് നേടികൊടുക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഏഷ്യയിലെതന്നെ ഏറ്റവും ബിഗ് ബജറ്റ് സിനിമയാണ് രണ്ടാമൂഴം.

കേന്ദ്ര സര്‍ക്കാറിന്റെയും വലിയ പിന്തുണ രണ്ടാമൂഴം എന്ന സിനിമക്കുണ്ടെന്നാണ് പറയപ്പെടുന്നത്. രണ്ട് വര്‍ഷത്തോളമാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകാന്‍ എടുക്കുക.

mohanlal-11

രണ്ടാമൂഴത്തിന്റെ ചിത്രീകരണത്തിനായി ഇറങ്ങുന്നതോടെ മറ്റു സിനിമകളില്‍ നിന്നും ലാലിന് മാറി നില്‍ക്കേണ്ടിയും വരും. ഇതിനകം 340 സിനിമകളിലാണ് താരരാജാവ് അഭിനയിച്ചത്.

മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് ഇപ്പോള്‍ അഭിനയ ജീവിതത്തോട് വിട പറയാന്‍ ഒരുങ്ങുന്നതായ വിവരവും പുറത്തു വരുന്നത്.

Top