മോഹന്‍ലാല്‍ എന്റെ ഇഷ്ട മലയാളതാരം ; ശ്രേയ ഘോഷാല്‍

ലയാളത്തിലെ പ്രിയ നടന്‍ ആര് ? ഇന്ത്യ കണ്ട മികച്ച ഗായികമാരിലൊരാളായ ശ്രേയ ഘോഷാലിനു മുന്‍പിലുമെത്തി കൗതുകമുണര്‍ത്തുന്ന പതിവ് ചോദ്യം.

ശ്രേയ പറഞ്ഞ ഉത്തരം ഇതിനോടകം വൈറലുമായി.ഫെയ്‌സ്ബുക്ക് ലൈവിലെത്തിയപ്പോഴായിരുന്നു ഗായികയോട് ഒരു ആരാധകന്‍ ഈ ചോദ്യം ചോദിച്ചത്.

ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കൊപ്പം ലൈവിലെത്തിയ ഗായികയ്ക്ക് നേരെ വന്ന ചോദ്യത്തിന് അക്കൂട്ടത്തിലൊരാള്‍ പൃഥ്വിരാജ് എന്ന് മറുപടി
പറഞ്ഞു. അത് ന്യൂജനറേഷന്‍ നടന്മാരിലെ പ്രിയതാരമാണെന്ന് ശ്രേയ തിരുത്തി.

എനിക്ക് ഏറ്റവുമിഷ്ടപ്പെട്ട മലയാളതാരം മോഹന്‍ലാല്‍ ആണ്. ശ്രേയ പറഞ്ഞു.

Top