പോസ്-പോസ്സിന്റെ 30-ാം എപ്പിസോഡില്‍ മോഹന്‍ലാല്‍ സംവദിക്കുന്നു

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മിഷന്‍ ബെറ്റര്‍ ടുമോറോ (എം ബി ടി) എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 7 മണിക്ക് സംഘടിപ്പിക്കുന്ന പ്രതിവാര സംവേദനാത്മക സംഭാഷണ പരമ്പരയാണ് ‘പോസ് (പോസിറ്റിവിറ്റി) – പോസ്സ് (പോസ്സിബിലിറ്റീസ്)”. ജീവിതം കഠിനവും ഭാവി അനിശ്ചിതത്വവുമാകുമ്പോള്‍ നമുക്ക് മുന്നോട്ടു പോകാന്‍ അത്യാവശ്യമായി വേണ്ടത് ഇച്ഛാശക്തിയും പോസിറ്റീവിറ്റിയും സാധ്യതകള്‍ തേടിയുള്ള നിരന്തരമായ അന്വേഷണവുമാണ് എന്ന വസ്തുതയാണ് ‘പോസ് – പോസ്സ് ‘ മുന്നോട്ടു വെക്കുന്നത്. സാമ്പത്തികമായും സാമൂഹികമായും വൈകാരികമായും തളര്‍ന്ന മനുഷ്യമനസുകളെ പോസിറ്റീവായ ചിന്തകള്‍ കൊണ്ട് സ്വാധീനിക്കുക എന്ന ലക്ഷ്യം വിജയപ്രദാഹമായി കൈവരിക്കാന്‍ കഴിഞ്ഞ 29 ടോക്കുകളിലൂടെ പോസ് – പോസ്സിനായി. പോസ്-പോസിന് നിലവില്‍ ലോകമെമ്പാടും 3 ലക്ഷത്തിലധികം തത്സമയ കാഴ്ചക്കാര്‍ ഉണ്ട്. ഓരോ പരമ്പരയും ദശലക്ഷക്കണക്കിന് ആളുകള്‍ ആവര്‍ത്തിച്ച് കാണുകയും ചെയ്യുന്നുണ്ട്.

പോസ് -പോസ്സിന്റെ 30-ാമത്തെ എപ്പിസോഡില്‍ 23 ഒക്ടോബര്‍ 2020 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ അതിഥിയായി എത്തും. ‘ലീവിങ് എ ലെഗസി’ എന്ന വിഷമായിരിക്കും ചര്‍ച്ച ചെയ്യുക. സൂമില്‍ സംഘടിപ്പിക്കുന്ന പോസ് – പോസ്സ് പരിപാടിയുടെ തത്സമയ സംപ്രേക്ഷണം മിഷന്‍ ബെറ്റര്‍ ടുമോറോയുടെ വിവിധ സോഷ്യല്‍ മീഡിയ ചാനലുകളായ ഫേസ്ബുക്, യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ കാണാം.

ഇന്‍ഫോസിസിന്റെ മുന്‍ സിഇഒ ശ്രീ. ഷിബുലാല്‍, ചലച്ചിത്ര സംവിധായകന്‍ ശ്രീ. രഞ്ജിത്ത്, കണ്ണൂര്‍ റേഞ്ച് DIG ശ്രീ. കെ. സേതുരാമന്‍ ഐപിഎസ്, ഫിഷറീസ് ഡയറക്ടര്‍ ശ്രീ. രാജമാണിക്യം ഐഎഎസ്, അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍ മാനേജര്‍ ശ്രീ. ഹെന്റി എഫ്. ഡെസിയോ, ശ്രീമതി. അഞ്ജു ബോബി ജോര്‍ജ്, സഞ്ചാരിയും രചയിതാവുമായ ശ്രീ. സന്തോഷ് ജോര്‍ജ്ജ് കുളങ്ങര തുടങ്ങി 60ല്‍ പരം പ്രഗത്ഭര്‍ ഇതിനോടകം പോസ്-പോസ്സില്‍ പങ്കെടുത്തു സംവദിച്ചു.

സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് 15 വര്‍ഷത്തെ പാരമ്പര്യമുള്ള നന്മ ഫൗണ്ടേഷന്റെ ഗ്ലോബല്‍ പ്ലാറ്റ്‌ഫോം ആണ് മിഷന്‍ ബെറ്റര്‍ ടുമോറോ. നല്ല നാളെകള്‍ സൃഷ്ടിക്കപ്പെടുന്നത് ഇന്നുകളില്‍ നാം നടത്തുന്ന നിക്ഷേപങ്ങളിലൂടെയാണ് എന്ന ബോധ്യത്തില്‍ നിന്നാണ് ശ്രീ പി വിജയന്‍ ഐപിഎസിനെ പോലുള്ള മഹാരഥന്മാരുടെ പിന്തുണയോടെ മിഷന്‍ ബെറ്റര്‍ ടുമോറോക്കു തുടക്കമായത്. അന്തര്‍ലീനമായ കഴിവുകളെ കണ്ടെത്താന്‍ നമ്മുടെ യുവജനതയെ പ്രാപ്തമാക്കുകയും അതുവഴി സമൂഹത്തില്‍ നല്ല മാറ്റങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ അവരെ പ്രേരിപ്പിക്കുന്നതിലൂടെ സമാധാനപരവും ഉല്‍പാദനപരവും പുരോഗമനപരവുമായ ഒരു സമൂഹത്തിന്റെ പൂര്‍ത്തീകരണത്തിന് പ്രയത്‌നിക്കുക എന്നതാണ് എം ബി ടി യുടെ ലക്ഷ്യം.

Top