വീഡിയോ കോളിലൂടെ ഉമ്മന്‍ചാണ്ടിയുടെ രോഗവിവരങ്ങള്‍ ആരാഞ്ഞ് മോഹന്‍ലാല്‍

ബംഗളൂരു: ബംഗളൂരുവിലെ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി വിഡിയോ കോളിൽ സംസാരിച്ച് മോഹൻലാൽ. വീഡിയോ കോൾ ചെയ്യുന്ന ചിത്രം മകൻ ചാണ്ടി ഉമ്മനാണ് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഫെബ്രുവരി 12നാണ് വിദഗ്ധ ചികിത്സക്കായി ഉമ്മൻചാണ്ടി ബംഗളുരുവിലേക്ക് പോയത്.

അർബുദ രോഗബാധിതനാണ് ഉമ്മൻചാണ്ടി. ഉമ്മൻചാണ്ടിക്ക് കുടുംബം കൃത്യമായ ചികിത്സ നൽകുന്നില്ലെന്ന് വിവാദമുയർന്നിരുന്നു. അതിനിടെ, ന്യൂമോണിയ ബാധിച്ച് നെയ്യാറ്റിൻകരയിലെ നിംസിൽ അഡ്മിറ്റ് ചെയ്തു. തുടർന്ന് ശ്വാസകോശത്തിലെ അണുബാധ പൂർണമായി മാറിയതിനെ തുടർന്നാണ് ബംഗളൂരുവിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റിയത്.

Top