ആയുർവേദ ചികിത്സയിൽ മോഹൻലാൽ, ദൃശ്യം 2 ഷൂട്ടിംഗ് ഉടൻ തുടങ്ങും

ന്റെ ശരീര സംരക്ഷണത്തിലും മെയ്‌വഴക്കത്തിലും മുൻപന്തിയിൽ നിൽക്കുന്ന താരമാണ് നടന വിസ്മയം മോഹൻലാൽ. വർഷം തോറും അദ്ദേഹം ചെയ്തു വരുന്ന ആയുർവേദ ചികിത്സക്ക് പതിവ് തെറ്റിക്കാതെ ഈ വർഷവും എത്തിയിരിക്കുകയാണ്
സൂപ്പർതാരം.

പെരിങ്ങോട്ടുകാര ഗുരുകൃപ ആയുർവേദ ഹെറിറ്റേജിലാണ് ചികിത്സ നടക്കുന്നത്. അതേസമയം മോഹൻലാൽ – ജീത്തു ജോസഫ്‌ ടീമിന്റെ ബ്ലോക്ക്‌ബസ്റ്റർ ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ദൃശ്യം 2 -ന്റെ ചിത്രീകരണം ഒരാഴ്ച്ചക്ക് ശേഷമേ തുടങ്ങു എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഈ മാസം രണ്ടാം വാരം ഷൂട്ടിംഗ് തുടങ്ങാനിരുന്ന ചിത്രത്തിന്റെ സെറ്റ്‌വർക്കുകൾ പൂർത്തിയാകാത്തതിനാലാണ് വീണ്ടും ചിത്രീകരണം നീട്ടിയത്. കൊച്ചിയിലും തൊടുപുഴയിലുമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക.

ആശിർവാദ് സിനിമാസ് ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ദൃശ്യം-2 നിർമിക്കുന്നത്. ദൃശ്യത്തിന്റെ ആദ്യപതിപ്പിൽ ഉണ്ടായിരുന്ന താരങ്ങളെല്ലാം തന്നെ ദൃശ്യം -2 ലും ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു

Top