‘ബ്രോ ഡാഡി’ക്കായി മോഹന്‍ലാല്‍ ഹൈദരാബാദിലേക്ക്

ബ്രോ ഡാഡിക്കായി മോഹന്‍ലാല്‍ ഹൈദരാബാദിലേക്ക്. ഹൈദരാബാദിലേക്കുള്ള യാത്രക്കായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ജൂലൈയ് 20ന് മോഹന്‍ലാല്‍ ഹൈദരാബാദിലെ ഷൂട്ടിങ് ലൊക്കേഷനില്‍ ജോയിന്‍ ചെയ്യും.

കേരളത്തില്‍ സിനിമ ഷൂട്ടിങ് പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്ന സാഹചര്യത്തിലാണ് ബ്രോ ഡാഡിയുടെ ഷൂട്ടിങ് ഹൈദരാബാദിലേക്ക് മാറ്റിയത്. എന്നാല്‍ സിനിമ ചിത്രീകരണത്തിന് കഴിഞ്ഞ ദിവസം അനുമതി നല്‍കിയതോടെ നിലവിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ബ്രോ ഡാഡി ടീം കേരളത്തിലേക്ക് തിരിച്ചുവരും.മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിരക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പൃഥ്വിരാജ് ആണ്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി.

നിയന്ത്രണങ്ങളോടെയാണ് സര്‍ക്കാര്‍ കേരളത്തില്‍ ചിത്രീകരണാനുമതി നല്‍കിയത്. ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുത്തവര്‍ക്ക് മാത്രമെ ഷൂട്ടിങ് ലൊക്കേഷനില്‍ പ്രവേശനം അനുവദിക്കാവൂ എന്നാണ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. അതേസമയം മുന്നോട്ടുള്ള സിനിമ ഷൂട്ടിങ്ങിന് മാര്‍ഗരേഖ നിശ്ചയിക്കാന്‍ മലയാള സിനിമ സംഘടനകളുടെ സംയുക്ത യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

 

Top