മോഹന്‍ലാല്‍ ചിത്രം ‘വൃഷഭ’; രണ്ടാം ഷെഡ്യുള്‍ ആരംഭിച്ചു

മോഹന്‍ലാല്‍, റോഷന്‍ മേക്ക പ്രധാന വേഷങ്ങളിലെത്തി സഹ്‌റ എസ് ഖാനെയും ഷാനയ കപ്പൂര്‍ എന്നിവര്‍ വേഷമിടുന്ന വൃഷഭയുടെ രണ്ടാം ഷെഡ്യുള്‍ ഇന്ന് മുംബൈയില്‍ ആരംഭിച്ചു. ചിത്രത്തിന്റെ ആദ്യ ഷെഡ്യുള്‍ പൂര്‍ത്തിയായത് മൈസൂരിലായിരുന്നു. 2023 ജൂലൈ 22ന് ചിത്രത്തിന്റെ ഷെഡ്യുള്‍ ആരംഭിച്ചത്.

ചിത്രത്തില്‍ എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍ നിക്ക് തുര്‍ലോ ആണ്. ബാഹുബലി, പുലിമുരുകന്‍, ശിവാജി, ഗജിനി, എന്തിരന്‍, പുഷ്പ തുടങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രങ്ങളിലെല്ലാം ചെയ്ത പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ സംവിധാനം ചെയ്യുന്നത്. പുലിമുരുകനു ശേഷം മോഹന്‍ലാലും പീറ്റര്‍ ഹെയ്നും വീണ്ടുമൊന്നിക്കുന്ന ചിത്രമാണിത്. വൃഷഭയ്ക്കായി ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ആക്ഷന്‍ സീക്വന്‍സുകളില്‍ ഒന്ന് ഇരുവരും ചെയ്തതായും സംവിധായകന്‍ നന്ദ കിഷോര്‍ പറഞ്ഞു.

2024ല്‍ 4500ഓളം സ്‌ക്രീനുകളില്‍ മലയാളം, തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിനെത്തും. എ വി എസ് സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ് മൂവീസിന്റെ ബാനറില്‍ വിശാല്‍ ഗുര്‍നാനി, ജൂറി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ഏക്ത കപൂര്‍, ശോഭ കപൂര്‍, കണക്ട് മീഡിയയുടെ ബാനറില്‍ വരുണ്‍ മാതുര്‍ എന്നിവര്‍ ചിത്രം നിര്‍മിക്കുന്നു.

Top