ബി. ഉണ്ണിക്കൃഷ്ണന്റെ മോഹന്‍ലാല്‍ ചിത്രം വില്ലന്‍ ജൂലായ് 28ന് തീയറ്ററുകളില്‍ എത്തും

മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന വില്ലന്‍ ജൂലായ് 28ന് തീയറ്ററുകളില്‍ എത്തും.

പ്രതിനായക സ്പര്‍ശമുള്ള മാത്യു മാഞ്ഞൂരാന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ വില്ലനില്‍ അവതരിപ്പിക്കുന്നത്.

മഞ്ജുവാര്യരും ഹന്‍സികയും നായികമാരായെത്തുന്ന ചിത്രത്തില്‍ തമിഴ് താരം വിശാല്‍, തെലുങ്ക് താരം ശ്രീകാന്ത് എന്നിവര്‍ സുപ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.സിദ്ദിഖ്, രണ്‍ജി പണിക്കര്‍, വിനായകന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌.

റോക്ക് ലൈന്‍ എന്റര്‍ടെയ്ന്‍മെന്റ് ലിമിറ്റഡിന്റെ ബാനറില്‍ റോക്ക് ലൈന്‍ വെങ്കിടേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top