കൂടെ നിന്നേക്കണം കേട്ടോ, നാളെ നമ്മുടെ ഡ്രാമ റിലീസ് ആകുകയാണ്; മോഹന്‍ലാല്‍

മോഹന്‍ലാല്‍-രഞ്ജിത് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ഡ്രാമ നവംബര്‍ 1ന് തിയേറ്ററുകളിലെത്തുകയാണ്. ചിത്രം കാണാന്‍ പ്രേക്ഷകരെ ക്ഷണിച്ചിരിക്കുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍.

‘ഒന്നാം തീയതി നമ്മുടെ സിനിമ റിലീസ് ആകുകയാണ്. വളരെ കാലങ്ങള്‍ക്കു ശേഷം ഞാന്‍ ചെയ്യുന്ന ഒരു ഹ്യൂമര്‍ ചിത്രമാണിത്. ഹ്യൂമര്‍ മാത്രമല്ല, വളരെ വിലപ്പെട്ടൊരു സന്ദേശംകൂടിയുണ്ട് ചിത്രത്തില്‍. കാണൂ, അഭിപ്രായമറിയിക്കൂ. കൂടെ നിന്നേക്കണം കേട്ടോ’ എന്നാണ് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നത്.

വര്‍ണചിത്ര, ഗുഡ്ലൈന്‍ പ്രൊഡക്ഷന്‍സ് ആന്‍ഡ് ലില്ലി പാഡ് മോഷന്‍ പിക്ചേഴ്സ് യു.കെ. ലിമിറ്റഡിന്റെ ബാനറില്‍ എം.കെ.നാസര്‍, മഹാസുബൈര്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഴകപ്പന്‍ കൈകാര്യം ചെയ്യുന്നു.

രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ബൈജു, കനിഹ, ആശാ ശരത്, അരുന്ധതി നാഗ്, ബേബി ലാറ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Top