കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വന്തം മണ്ണിലേക്ക് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സ്വാഗതം; മോഹന്‍ലാല്‍

mohanlal

കൊച്ചി: ഫുട്‌ബോള്‍ പ്രേമികളായ മലയാളികളെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കളി കാണാന്‍ ക്ഷണിച്ച് നടനും കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ അംബാസഡറുമായ മോഹന്‍ലാല്‍. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വന്തം മണ്ണിലെ ആദ്യ മത്സരമാണ് ഒക്ടോബര്‍ 5ന്. എല്ലാവരും സ്‌റ്റേഡിയത്തില്‍ വന്ന് കളി കാണണമെന്നും മോഹന്‍ലാല്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ സ്വാഗതം ചെയ്തു.

മുംബൈ സിറ്റി എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലാണ് മത്സരം. ഒക്ടോബര്‍ 5ന് വൈകുന്നേരം 7.30ന് ഏഷ്യാനെറ്റ് മൂവീസിലും സ്റ്റാര്‍ സ്‌പോര്‍സ് നെറ്റ് വര്‍ക്കിലും ഹോട്ട് സ്റ്റാറിലും ജിയോ ടിവിയിലുമാണ് മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്.

Top