എന്റെ ലിറ്റില്‍ മാന്‍ ഇനിയും കുഞ്ഞല്ല; പ്രണവിന് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍

താരപുത്രന്‍ പ്രണവ് മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി അച്ഛന്‍ മോഹന്‍ലാല്‍. ‘എന്റെ ലിറ്റിന്‍ മാന്‍ ഇനിയും കുഞ്ഞല്ല..നീ വളര്‍ന്നു, നിനക്ക് പ്രായമാകും തോറും നിന്റെ വളര്‍ച്ചയെക്കുറിച്ച് അഭിമാനിക്കാന്‍ മാത്രമാണ് എനിക്ക് സാധിക്കുന്നത്’ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

രാവിലെ ചെന്നൈയിലെ വീട്ടില്‍ വെച്ച് അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം കേക്ക് മുറിച്ചാണ് പ്രണവിന്റെ പിറന്നാള്‍ ആഘോഷിച്ചത്.

പ്രണവ് കുഞ്ഞായിരിക്കുമ്പോള്‍ എടുത്തു നില്‍ക്കുന്ന ചിത്രവും ഇപ്പോഴത്തെ ചിത്രവുമാണ് മോഹന്‍ലാല്‍ പങ്കുവെച്ചിരിക്കുന്നത്. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് പ്രണവിന്റെ പുറത്തിറങ്ങാനുള്ള ചിത്രം.

Top