സ്വാമി ശരണം; ഫേസ്ബുക്കില്‍ കാവിയണിഞ്ഞ ഫോട്ടോ പങ്കുവെച്ച് മോഹന്‍ലാല്‍

റുപ്പ് വസ്ത്രമണിഞ്ഞ ഭക്തിസാന്ദ്രമായ ഫോട്ടോ പങ്കുവെച്ച് നടന്‍ മോഹന്‍ലാല്‍. സ്വാമി ശരണം എന്ന ക്യാപ്ഷനോടെ പങ്കുവെച്ചിരിക്കുന്ന ചിത്രത്തിനു താഴെ കമന്റുകളുമായി സജീവമാണ് ആരാധകര്‍. ലാലേട്ടന്‍ മാലയിട്ടോ, ട്രോളിയതാണോ എന്നൊക്കെയാണ് ആരാധകരുടെ ആകാംക്ഷയേറിയ കമന്റുകള്‍.

ശബരിമല വിഷയം ആളിക്കത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മോഹന്‍ലാല്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ഇത്തവണ ശബരിമലയില്‍ എത്തുമോയെന്ന കാര്യത്തില്‍ താരം നിലപാട് വ്യക്തമാക്കിയിട്ടില്ല.

Top