ലണ്ടനിലും ഒടിയന്‍ കൂടെ തന്നെയുണ്ട്; ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍

mohanlal

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. ടീസറിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ലണ്ടനില്‍ നിന്നും പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ലണ്ടനിലും ഒടിയന്‍ പിന്തുടരുന്നു എന്ന കുറിപ്പോടെയാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ ഫോട്ടോ പങ്കുവെച്ചത്.

മോഹന്‍ലാല്‍ പല ഗെറ്റപ്പുകളിലെത്തുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍, പ്രകാശ് രാജ്, ഇന്നസെന്റ്, സിദ്ദിഖ്, മനോജ് ജോഷി, നരേന്‍, കൈലാഷ് തുടങ്ങിയ വന്‍ താരനിരയും അണിനിരക്കുന്നു. ചിത്രത്തിന്റെ സംഗീത സംവിധാനം ജയചന്ദ്രനാണ്. ചിത്രത്തിന്റെ റിലീസ് തിയ്യതിയും ടീസറിലൂടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. ഒക്ടോബര്‍ 11ന് ചിത്രം തിയറ്ററുകളിലെത്തും.

Top