ജമ്മു കാശ്മീരിലെ ബലിധാനികള്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് മോഹന്‍ലാല്‍

ന്നലെ ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ വാഹനവ്യൂഹത്തിനു നേരെ നടന്ന ഭീകരാക്രമണത്തിന്റെ വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. രാജ്യത്തിനു വേണ്ടി ജീവന്‍ ബലി കൊടുത്ത ധീരജവാന്‍മാര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് നടന്‍ മോഹന്‍ലാല്‍. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ജവാന്‍മാരെ അനുസ്മരിച്ചത്.

‘രാജ്യത്തിനു വേണ്ടി ജീവന്‍ ബലി അര്‍പ്പിച്ച ജവാന്‍മാരുടെ കുടുംബത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഹൃദയമിടിപ്പ് നിന്നു പോകുകയാണ്. അവര്‍ ആ നോവിനെ അതിജീവിച്ച് തിരിച്ചു വരാന്‍ നമ്മുക്ക് പ്രാര്‍ഥിക്കാം അവരുടെ ദു:ഖത്തില്‍ നമ്മുക്കും പങ്കുചേരാം’.
മോഹന്‍ലാലിനൊപ്പം സിനിമ-സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധിയാളുകള്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ ലോകം മുഴുവന്‍ പ്രണയ ദിനം ആഘോഷിക്കുമ്പോള്‍ ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ വെച്ച് 39 ജവാന്‍മാര്‍ നാടിനായി ബലിധാനികളായി. ജമ്മുവില്‍ നിന്നു ശ്രീനഗറിലേക്ക് പോകുകയായിരുന്ന സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ ഉഗ്രശേഷിയുള്ള ബോംബ് നിറച്ച വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്.

Top