തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും ഇട്ടിമാണിയും തമ്മില്‍ യാതൊരു ബന്ധവുമില്ല

മോഹന്‍ലാല്‍ നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം തൃശൂര്‍ ഭാഷയുമായി എത്തുന്ന ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന.ഇപ്പോഴിതാ ചിത്രത്തിലെ തൃശൂര്‍ ഭാഷയെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.

ചിത്രത്തില്‍ തൃശൂര്‍ ഭാഷയുടെ അമിത അതിപ്രസരം ഒന്നുമില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. തൃശൂര്‍കാര്‍ക്ക് അവരുടേതായ വാക്കുകളും പ്രയോഗങ്ങളുമൊക്കെയുണ്ട്. അതെല്ലാം ഈ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. മുഴുനീളം തൃശൂര്‍ ഭാഷ സംസാരിക്കുമ്പോള്‍ പ്രേക്ഷകന് ഒരുപക്ഷേ താത്പര്യക്കുറുവുണ്ടാകാം. വൈകാരികമുഹൂര്‍ത്തങ്ങളില്‍ അതൊഴിവാക്കിയിട്ടുണ്ടെന്നും താരം പറഞ്ഞു.

തൂവാനത്തുമ്പികളില്‍ തൃശൂര്‍ ഭാഷ വളരെ അപൂര്‍വമായാണ് സംസാരിക്കുന്നത്. സിനിമയിലുടനീളം ജയകൃഷ്ണന്‍ ആ ഭാഷ സംസാരിക്കുന്നില്ല. അങ്ങനെ തൃശൂരുകാരുപോലും സംസാരിക്കില്ല താരം കൂട്ടിച്ചേര്‍ത്തു.

തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും ഇട്ടിമാണിയും തമ്മില്‍ യാതൊരു ബന്ധവുമില്ല. എന്നാല്‍ തൂവാനത്തുമ്പികളില്‍ കണ്ട ചില രംഗങ്ങള്‍ ഈ സിനിമയിലും കാണാന്‍ കഴിഞ്ഞേക്കാമെന്നും താര പറയുന്നു. അതു ബോധപൂര്‍വം തന്നെ ചെയ്തതാണ്. ചില ഡയലോഗുകള്‍, രൂപസാദൃശ്യം, സിനിമ കാണുമ്പോള്‍ കൂടുതല്‍ മനസ്സിലാവും താരം കൂട്ടിച്ചേര്‍ത്തു.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജിബി ജോജുവാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

സിനിമയില്‍ മോഹന്‍ലാല്‍ ഇരട്ട വേഷത്തില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അച്ഛന്റെയും മകന്റെയും കഥാപാത്രങ്ങളെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. ഹണി റോസാണ് ചിത്രത്തിലെ നായിക.

പത്മരാജന്റെ തൂവാനത്തുമ്പികളിലാണ് ഒരു മോഹന്‍ലാല്‍ കഥാപാത്രം ഇതിനുമുന്‍പ് തൃശൂര്‍ ഭാഷ സംസാരിച്ചത്.ഇട്ടിമാണിയില്‍ മോഹന്‍ലാലിനൊപ്പം സിദ്ദിഖ്, സലിംകുമാര്‍, വിനുമോഹന്‍, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ്മ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Top