‘വെന്നിലാവ് പെയ്തലിഞ്ഞ പുണ്യമാണ് നീ’ ; ഇട്ടിമാണിയിലെ ഗാനം കേള്‍ക്കാം

മോഹന്‍ലാല്‍ നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം തൃശൂര്‍ ഭാഷയുമായി എത്തിയ പുതിയ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. ചിത്രത്തിലെ വെന്നിലാവ് പെയ്തലിഞ്ഞ പുണ്യമാണ് നീ എന്ന ഗാനത്തിന്റെ റെക്കോഡിംഗ് വീഡിയോ പുറത്തുവിട്ടു. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടേയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നജീം അര്‍ഷാദ്, ഹരിശങ്കര്‍ കെ.എസ്, മഞ്ജരി, ദേവിക സൂര്യപ്രകാശ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജിബി ജോജുവാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.ഹണി റോസാണ് ചിത്രത്തിലെ നായിക.

പത്മരാജന്റെ തൂവാനത്തുമ്പികളിലാണ് ഒരു മോഹന്‍ലാല്‍ കഥാപാത്രം ഇതിനുമുന്‍പ് തൃശൂര്‍ ഭാഷ സംസാരിച്ചത്.ഇട്ടിമാണിയില്‍ മോഹന്‍ലാലിനൊപ്പം സിദ്ദിഖ്, സലിംകുമാര്‍, വിനുമോഹന്‍, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ്മ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

Top