വൈറലായി ഇട്ടിമാണിയിലെ ‘ബൊമ്മ ബൊമ്മ ചാഞ്ചാടി കൊഞ്ചണ് ചിങ്കാരി കുഞ്ഞു ബൊമ്മ’ ഗാനം

മോഹന്‍ലാല്‍ നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം തൃശൂര്‍ ഭാഷയുമായി എത്തിയ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. ചിത്രത്തിലെ ബൊമ്മ ബൊമ്മ ചാഞ്ചാടി കൊഞ്ചണ് ചിങ്കാരി കുഞ്ഞു ബൊമ്മ എന്ന ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

എം.ജി ശ്രീകുമാര്‍, വൃന്ദ ഷമീക്ക് ഘോഷ്, മാസ്റ്റര്‍ ആദ്യത്യന്‍, ലിയു ഷുവാംഗ്, തെരേസാ റോസ് ജിയോ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ഫോര്‍ മ്യൂസിക്കാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജിബി ജോജുവാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.ഹണി റോസാണ് ചിത്രത്തിലെ നായിക.

പത്മരാജന്റെ തൂവാനത്തുമ്പികളിലാണ് ഒരു മോഹന്‍ലാല്‍ കഥാപാത്രം ഇതിനുമുന്‍പ് തൃശൂര്‍ ഭാഷ സംസാരിച്ചത്.ഇട്ടിമാണിയില്‍ മോഹന്‍ലാലിനൊപ്പം സിദ്ദിഖ്, സലിംകുമാര്‍, വിനുമോഹന്‍, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ്മ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

Top