മലയാള സിനിമയില്‍ മുതല്‍മുടക്കില്‍ ഒന്നാമനാവാന്‍ മോഹന്‍ലാല്‍ ചിത്രം ‘ബറോസ്’

ലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കുള്ള ചിത്രമായി ഒരുങ്ങാന്‍ പോവുകയാണ് മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന ‘ ബറോസ് ‘. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയുന്ന ബറോസില്‍ നായകന്‍ ആവുന്നതും അദ്ദേഹം തന്നെയാണ്. നവോദയ ജിജോ തിരക്കഥ എഴുതുന്ന ഈ ചിത്രം ലോക നിലവാരത്തില്‍ ഉള്ള ഒരു ത്രീഡി ചിത്രമായാണ് ഒരുക്കാന്‍ പോകുന്നത്.

ഈ വര്‍ഷം നവംബര്‍ മാസത്തില്‍ തന്നെ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തില്‍ ബോളിവുഡില്‍ നിന്നടക്കം വമ്പന്‍ താരങ്ങള്‍ ആണ് അണിനിരക്കുന്നത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ഗോവയും മറ്റു വിദേശ രാജ്യങ്ങളും ആണ്. മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രമായ ബറോസ് ആയി എത്തുമ്പോള്‍ അദ്ദേഹത്തിനൊപ്പം ഒരു കുട്ടിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത് ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്ന ചിത്രത്തില്‍ ആണ്.

Top