എത്ര പാട്ടുകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്‌; വിജയിയെ മോഹന്‍ലാല്‍ കണ്ടെത്തി

mohanlal

കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പാണ് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇങ്ങനൊരു മത്സരത്തെക്കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്. മോഹന്‍ലാലിന്റെ ബെസ്റ്റ് ഫാനാരാണ് എന്നു കണ്ടുപിടിക്കുന്നതായിരുന്നു മത്സരം. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ മുതല്‍ ‘നീരാളി’ വരെയുള്ള ചിത്രങ്ങളില്‍ മോഹന്‍ലാല്‍ എത്ര പാട്ടുകളില്‍ അഭിനയിച്ചിട്ടുണ്ടെന്നുള്ളത് കൃത്യമായി പറയുകയാണ് മത്സരാര്‍ത്ഥികളോട്‌ ഉളള ചോദ്യം.

ശരിയായ ഉത്തരും നല്‍കിയ മൂന്നു പേരെയാണ് മോഹന്‍ലാല്‍ തിരഞ്ഞെടുത്തത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹന്‍ലാല്‍ വിജയിയെ പ്രഖ്യപിച്ചത്. വൈശാഖ് എസ് എസ് ആണ് ഒന്നാം സമ്മാനം സ്വന്തമാക്കിയത്. മഹേഷ് എസ് എല്‍ രണ്ടാം സമ്മാനവും രാഹുല്‍ രവീന്ദ്രന്‍ മൂന്നാം സമ്മാനവും കരസ്ഥമാക്കി.

മത്സരത്തില്‍ വിജയിയെ കാത്തിരിക്കുന്നത് തായ്‌ലന്‍ഡ്‌ ട്രിപ്പാണ്. മൂന്നു പകലുകളും നാലു രാത്രികളുമാണ് ട്രിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ രണ്ടാം സമ്മാനവും മൂന്നാം സമ്മാനവുമായി ഓഡിയോ സിസ്റ്റവുമാണ് ലഭിക്കുന്നത്.വിജയികള്‍ക്ക് പൊതുപരിപാടിയില്‍ വെച്ച് സമ്മാനം നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു.

Top