കര്‍ഫ്യുദിനത്തില്‍ അശാസ്ത്രീയമായ പ്രചാരണം നടത്തി; മോഹന്‍ലാലിനെതിരെ കേസ്

കൊച്ചി: പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യു ദിനത്തില്‍ അശാസ്ത്രീയമായ പ്രചരണങ്ങള്‍ നടത്തിയെന്ന എന്ന പരാതിയിന്മേല്‍ നടന്‍ മോഹന്‍ലാലിനെതിരെ കേരള സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ദിനു എന്ന യുവാവാണ് പരാതി നല്‍കിയത്. ജനതാ കര്‍ഫ്യൂ ദിനത്തില്‍ വൈകുന്നേരം അഞ്ച് മണിക്ക് പാത്രങ്ങള്‍ തമ്മില്‍ കൊട്ടിയോ കൈകള്‍ കൂട്ടിയിടിച്ചോ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞതിനെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. ശേഷം ഉയര്‍ന്നു വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി താരം രംഗത്തെത്തുകയും ചെയ്തു.

ദിനുവിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം…

നടന്‍ മോഹന്‍ലാലിനെതിരെ ഞാന്‍ സമര്‍പ്പിച്ച പരാതിയില്‍ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. Case no. 2377/11/9/2020. ‘സ്റ്റാര്‍ഡം’ എന്നത് സമൂഹം കല്‍പ്പിച്ചു തരുന്ന താരപ്രഭയാണെന്നും, അതില്‍ സാമൂഹിക ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റമാണാവശ്യമെന്ന് ഏത് താരതമ്പുരാനും ഓര്‍ക്കേണ്ടതായുണ്ട്. ചിലരെ സുഖിപ്പിക്കാന്‍ വേണ്ടി മാത്രം ബ്ലോഗില്‍ പേനയുന്തുന്ന ഒരാള്‍ക്ക് മാത്രമേ കൈയ്യടിയുടെ മന്ത്രോചാരണം കാരണം വൈറസ് നശിക്കുമെന്ന് തള്ളാനാവും. അതത്ര നിഷ്‌കളങ്കവുമല്ല. ഈ മഹാ ദുരന്ത കാലത്ത് അശാസ്ത്രീയമായ പ്രചരണങ്ങള്‍ നടത്തുന്ന എല്ലാവര്‍ക്കുമെതിരെ പരാതികള്‍ നല്‍കാന്‍ ശ്രമിക്കുക എന്നതാണ് വീടുകളില്‍ സെല്‍ഫ് കോറന്റയിനില്‍ ഇരുന്ന് ചെയ്യാനാവുന്ന ഒരു സാമൂഹിക ഉത്തരവാദിത്തം.

Top