മമ്മൂട്ടി ചിത്രം പ്രീസ്റ്റി‌ന് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

രാധകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് ഇന്ന് പ്രദര്‍ശനത്തിനെത്തും. മുന്നൂറിലധികം സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ഒന്നര വര്‍ഷത്തിന് ശേഷം തിയേറ്റര്‍ സ്‌ക്രീനുകളിലെത്തുന്ന മമ്മൂട്ടി ചിത്രമാണ് ദി പ്രീസ്റ്റ്. ചിത്രത്തിന് ആശംസകളുമായി മോഹന്‍ലാലും രംഗത്തെത്തി. ‘ഇച്ചാക്കയുടെ ദി പ്രീസ്റ്റ് സിനിമയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍ ഡി ഇല്യുമിനേഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചെത്തുന്ന സിനിമ കൂടിയാണ് ദി പ്രീസ്റ്റ്. മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം കൈദി ഫെയിം ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍,ജഗദീഷ്, എന്നിവരും ദ പ്രീസ്റ്റിലുണ്ട്.

Top