അനൂപ് മേനോന്റെ കിങ് ഫിഷിനെ അഭിനന്ദിച്ച് മോഹൻലാൽ

ലയാളത്തിന്റെ പ്രിയതാരവും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ‘കിങ് ഫിഷ്’. കൺട്രി റോഡ്സ് ടേക്ക് മീ ഹോം എന്ന എന്ന മനോഹരമായ ടാഗ് ലൈനോട് കൂടി ഒരുങ്ങുന്ന ചിത്രത്തിൽ നായകനായി എത്തുന്നതിനൊപ്പം തിരക്കഥയും അനൂപ് തന്നെയാണ് രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും, ഗാനങ്ങളും ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൈവറ്റ് പ്രിവ്യൂ കണ്ടതിനു ശേഷം മോഹൻലാൽ കിങ് ഫിഷിനെ അഭിനന്ദിച്ചിരിക്കുകയാണ്. തന്റെ ഇൻസ്റ്റാഗ്രാമിലൂടെയും ഫേസ്ബുക് പേജിലൂടെയുമാണ് താരം അനൂപ് മേനോനെ അഭിനന്ദിച്ച് പോസ്റ്റ്‌ ഇട്ടത്.

ഇന്നലെ ഒരു പ്രൈവറ്റ് സ്ക്രീനിംഗിൽ അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്ത ‘കിംഗ് ഫിഷ്’ എന്ന സിനിമ കണ്ടു. അതിമനോഹരവും വ്യത്യസ്ഥവുമായ സിനിമ. ഈ സിനിമ സഞ്ചരിയ്ക്കുന്ന വഴികൾ അസാധാരണവും പ്രകാശം നിറഞ്ഞതുമാണ്… കാലങ്ങളോളം ഇത്തരം സിനിമകൾ ഉണ്ടാവട്ടെ. ഇത്തരം ചിത്രങ്ങളുടെ ഭാഗമാവാൻ എല്ലാ കലാകാരന്മാർക്കും സാധിയ്ക്കട്ടെ.. അനൂപിനും ടീമിനും വിജയാശംസകൾ.
ചിത്രത്തിന്റെ പോസ്റ്ററിനോപ്പം മോഹൻലാൽ കുറിച്ചു.

 

https://www.instagram.com/p/CFwE7tyH028/?igshid=fqv40kktaba4

ടെക്സസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. മഹാദേവൻ തമ്പി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിൽ അനൂപിനൊപ്പം, സംവിധായകൻ രഞ്ജിത്, ദുർഗാ കൃഷണ, ദിവ്യ പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

Top