സകല ചരാചരങ്ങളോടും സ്റ്റേഹവും കരുതലും ഉണ്ടായിരുന്ന മഹാനായ ഒരു സോഷ്യലിസ്റ്റ് !

കോഴിക്കോട്: മാതൃഭൂമി മാനേജിങ് ഡയറക്ടറും രാജ്യസഭാംഗവുമായിരുന്ന എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍. ഫെയ്‌സ്ബുക്കിലൂടെയാണ് താരം അനുശോചനം രേഖപ്പെടുത്തിയത്.

സകല ചരാചരങ്ങളോടും സ്റ്റേഹവും കരുതലും അത്രമേല്‍ ഉണ്ടായിരുന്ന മഹാനായ ഒരു സോഷ്യലിസ്റ്റ് നേതാവ്. വ്യക്തിപരമായി എനിക്ക് ഏറെ പ്രിയപ്പെട്ട സാര്‍ ഇനി നമുക്കൊപ്പമില്ലെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ആത്മചൈതന്യം നമുക്ക് കരുത്തായി ഇവിടെ തന്നെ ഉണ്ടാവും ആദരാഞ്ജലികള്‍ മോഹന്‍ലാല്‍ കുറിച്ചു.

മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

സകല ചരാചരങ്ങളോടും സ്റ്റേഹവും കരുതലും അത്രമേൽ ഉണ്ടായിരുന്ന മഹാനായ ഒരു സോഷ്യലിസ്റ്റ്!
വ്യക്തിപരമായി എനിക്ക് ഏറെ പ്രിയപ്പെട്ട വീരേന്ദ്രകുമാർ സാർ ഇനി നമുക്കൊപ്പമില്ല!

പക്ഷേ, അദ്ദേഹത്തിൻ്റെ ആത്മചൈതന്യം നമുക്ക് കരുത്തായി ഇവിടെ തന്നെ എന്നും ഉണ്ടാവും.

ആദരാഞ്ജലികൾ!!

Top