വിസ്മയം തീര്‍ത്ത മാന്ത്രിക വിരലുകള്‍, ആ സംഗീതം മരിക്കില്ലെന്ന് മോഹന്‍ലാല്‍

കൊച്ചി: പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടന്‍ മോഹന്‍ലാല്‍. ‘വിസ്മയം തീര്‍ത്ത മാന്ത്രിക വിരലുകള്‍…. ആ സംഗീതം മരിക്കുന്നില്ല. പ്രിയപ്പെട്ട ബാലുവിന് ആദരാഞ്ജലികള്‍’ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മോഹന്‍ലാല്‍ ചിത്രം കിരീടത്തിലെ ‘കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി’ എന്ന ഗാനത്തിന് ബാലഭാസ്‌കര്‍ തന്റെ മാന്ത്രിക വിരലുകളാല്‍ സംഗീതം നല്‍കിയ മ്യൂസിക് വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് മോഹന്‍ലാല്‍ ആദരാഞ്ജലികള്‍ നേര്‍ന്നത്.

Top