Mohanlal changing his getup after pulimurughan character

mohanlal

വിജയചരിത്രം കുറിച്ച പുലിമുരുകനുശേഷം ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ് ലാലേട്ടന്‍. മെലിഞ്ഞ ശരീരപ്രകൃതിയുള്ള കഥാപാത്രത്തിനായി ആയുര്‍വേദ ചികിത്സയിലാണ് സൂപ്പര്‍ താരം.

30 കോടി രൂപ ബഡ്ജറ്റ് ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങളാണ് പ്രധാന പ്രത്യേകത. തമിഴ് താരം വിശാല്‍, തെലുങ്ക് താരങ്ങളായ ശ്രീകാന്തും ഹന്‍സികയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അജു വര്‍ഗ്ഗീസ്, ചെമ്പന്‍ വിനോദ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

റോക്ലിന്‍ വെങ്കിടേഷ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. പെര്‍ഫെക്ട് ത്രില്ലറായ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Top