‘വെളിപാടിന്റെ പുസ്തക’ത്തില്‍ നിന്നും പരിസ്ഥിതി സംരക്ഷണത്തിനായി കൈകോര്‍ത്ത് മോഹന്‍ലാല്‍

തിരുവനന്തപുരം: തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നടന്ന പരിസ്ഥിതി ദിനാഘോഷത്തില്‍ പങ്കെടുത്ത് സൂപ്പര്‍താരം മോഹന്‍ലാല്‍.

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ‘വെളിപാടിന്റെ പുസ്തകം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നാണ് വൃക്ഷത്തൈ നടാന്‍ താരം കോളേജില്‍ എത്തിയത്.

പരിസ്ഥിതി സംരക്ഷണത്തിനായി ഒന്നിച്ചു കൈകോര്‍ക്കണമെന്നും ഇത്തരം മുന്നേറ്റങ്ങള്‍ അനിവാര്യമാണെന്നും താരം പറഞ്ഞു.

കാലാവസ്ഥ വ്യതിയാനത്തിനും മലിനീകരണത്തിനും നമ്മള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ട സമയമാണിതെന്ന്‌ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Top