മുടവന്‍മുകളിലെ പോളിംഗ് ബൂത്തില്‍ രാവിലെത്തന്നെ വോട്ട് ചെയ്ത് മോഹന്‍ലാല്‍

തിരുവനന്തപുരം: മുടവന്‍മുകളിലെ പോളിംഗ് ബൂത്തില്‍ രാവിലെത്തന്നെ വോട്ട് ചെയ്ത് സൂപ്പര്‍ താരം മോഹന്‍ലാല്‍. വെള്ള ഷര്‍ട്ടും ജീന്‍സുമായി മോഹന്‍ലാലെത്തിയപ്പോള്‍ ആദ്യം വോട്ടര്‍മാര്‍ക്ക് വിശ്വാസം വന്നില്ല. പിന്നെ ആര്‍പ്പ് വിളിയായി.

തിരുവനന്തപുരത്ത് നേമം, വട്ടിയൂര്‍ക്കാവ് ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. അതുകൊണ്ടു തന്നെ രാവിലെ നീണ്ട ക്യൂവായിരുന്നു.

തൃശ്ശൂരില്‍ നിന്ന് മത്സരിക്കുന്ന ബിജെപി എംപിയും താരവുമായ സുരേഷ് ഗോപിയും എറണാകുളത്തെ ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനവും ഇന്നലെ മോഹന്‍ലാലിനെ കാണാനെത്തിയിരുന്നു. ഇരുവര്‍ക്കും വിജയാശംസകള്‍ നേരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

Top