ആര്യ രാജേന്ദ്രനെ ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ച് മോഹൻലാൽ

തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷൻ മേയര്‍ ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച് നടൻ മോഹന്‍ലാല്‍. ഫോണിലൂടെയായിരുന്നു മോഹന്‍ലാല്‍ ആര്യയെ അഭിനന്ദിച്ചത്. തിരുവനന്തപുരം നഗരത്തെ മനോഹരമാക്കുന്നതിനു തന്‍റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും ലാല്‍ പറഞ്ഞു.

ലാലിന്റെ വീടിന്റെ തൊട്ടടുത്താണ് ആര്യയുടെ വീട്. നമുക്കൊക്കെ ഇഷ്ടപ്പെട്ട നഗരമാണ് തിരുവനന്തപുരം. അതിനെ മനോഹരമാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയുമുണ്ടാകും എന്നും മോഹൻലാൽ പറഞ്ഞു.

Top