മോഹന്‍ലാല്‍ നായകനാകുന്ന നീരാളിയില്‍ നദിയാ മൊയ്തുവും, പാര്‍വതി നായരും

nadiya-moidu-and-parvathy

മോഹന്‍ലാലിനെ നായകനാക്കി ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ സംവിധാനം ചെയ്യുന്ന നീരാളിയില്‍ നായികയാകുന്നത് പാര്‍വതി നായരും, നദിയാ മൊയ്തുവും. സാജു തോമസ് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബൈയില്‍ പുരോഗമിക്കുകയാണ്.

ഫെബ്രുവരി 15 വരെ മോഹന്‍ലാല്‍ ഈ പ്രൊജക്ടിന് വേണ്ടി ഉണ്ടാകുമെന്നാണ് വിവരം. സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍ കൂടാതെ ബോളിവുഡിലെ നിരവധി പേരും ചിത്രത്തില്‍ അണി നിരക്കുന്നുണ്ടെന്നാണ് വിവരം.

Top