മോഹൻലാൽ ബ്ലെസ്സി കൂട്ടുകെട്ട് വീണ്ടും

ലയാളികളുടെ ഇഷ്ടക്കൂട്ടുകെട്ടായ ബ്ലെസ്സി മോഹൻലാൽ ടീം വീണ്ടുമൊന്നിക്കുന്നു. മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങൾ തന്ന ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ ഏറെ പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ. ഇതിനു മുന്നേ ഇരുവരും ഒന്നിച്ച തന്മാത്ര, ഭ്രമരം, പ്രണയം എന്നീ സിനിമകൾ മലയാളികൾക്ക് വത്യസ്തമായ സിനിമ അനുഭവങ്ങൾ ആയിരുന്നു നൽകിയിരുന്നത്.

ചിത്രം രാഗം മൂവീസിന്റെ ബാനറിൽ രാജു മല്ലിയത്താണ് നിർമ്മിക്കുന്നത്. സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ഇപ്പോൾ ബ്ലെസ്സി തന്റെ പുതിയ ചിത്രമായ ആട് ജീവിതത്തിന്റെ പണിപ്പുരയിലാണ്.

Top