സൂര്യയ്ക്ക് ഇന്ന് പിറന്നാള്‍; ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

മിഴ് സൂപ്പര്‍ താരം സൂര്യയ്ക്ക് ഇന്ന് പിറന്നാള്‍. മലയാളത്തിലെ പ്രിയ താരങ്ങളായ ദുല്‍ഖര്‍, ആസിഫ് അലി, അജു വര്‍ഗ്ഗീസ് എന്നിവരെല്ലാം സൂര്യയ്ക്ക് ആശംസകള്‍ അറിയിച്ചിരുന്നു. ഇപ്പോള്‍ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും സൂര്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് മോഹന്‍ലാല്‍ ആശംസയറിയിച്ചത്.

തിരുവനന്തപുരത്ത് വെച്ച് നടന്ന ‘മഴവില്‍ അഴകില്‍ അമ്മ’ എന്ന പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയ സൂര്യയുടെ ഫോട്ടോ പങ്കുവെച്ചാണ് മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നത്. സൂര്യയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന കെ. വി ആനന്ദ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ലണ്ടനില്‍ പൂര്‍ത്തിയാക്കിയിരുന്നു. രണ്ടാമത്തെ ഷെഡ്യൂള്‍ വൈകാതെ ആരംഭിക്കും.

Top